തമിഴ്നാട്ടില്‍ വാഹനാപകടം: മൂന്നു മലയാളികളടക്കം നാലു മരണം

ബുധന്‍, 12 ഏപ്രില്‍ 2017 (09:11 IST)
ധര്‍മപുരി-സേലം റൂട്ടില്‍ ശേഷംപട്ടിയിൽ കാറുകള്‍ കൂട്ടിയിടിച്ച് മൂന്നു മലയാളികള്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു. കോട്ടയം മുണ്ടക്കയം ഏന്തയാര്‍ സ്വദേശികളാണ്  മരിച്ചത്. വത്സമ്മ (70) മകൻ ബിനു (42), ജോണ്‍സണ്‍(31) എന്നിവരാണ് മരിച്ചത്.
 
പുലർച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്. മലയാളികൾ സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിൽ തട്ടി മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

വെബ്ദുനിയ വായിക്കുക