കുമാര്‍ വിശ്വാസിനെതിരായ കേസ് പൊലീസിന് കൈമാറുമെന്ന് വനിതാ കമ്മീഷന്‍
ആം ആദ്‌മി നേതാവ് കുമാര്‍ വിശ്വാസിനെതിരായ ആരോപണത്തില്‍ അന്വേഷണം പൂര്‍ത്തിയായതായി ഡല്‍ഹി വനിതാ കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു. കുമാര്‍ വിശ്വാസുമായി പ്രചരിച്ച വ്യാജ പ്രണയ വാര്‍ത്തകള്‍ ജീവിതം ദുരിതത്തിലാക്കിയെന്ന പാര്‍ട്ടി വനിതാ അംഗത്തിന്റെ പരാതിയിലാണ് അന്വേഷണം പൂര്‍ത്തിയായതായി വനിതാ കമ്മീഷന്‍ അറിയിച്ചത്.
വിശദമായ റിപ്പോര്‍ട്ടു രണ്‌ടാഴ്‌ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്നും വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ബര്‍ക്ക സിംഗ് കോടതിയെ അറിയിച്ചു. അന്വേഷണം അവസാനിപ്പിച്ചെങ്കിലും കേസ് അവസാനിപ്പിച്ചിട്ടില്ലെന്നും കമ്മീഷനു മുമ്പാകെ എത്തുന്നതില്‍ വിശ്വാസ് രണ്‌ടു തവണ വീഴ്‌ചവരുത്തിയ സാഹചര്യത്തില്‍ കേസ് പോലീസിനു കൈമാറുമെന്നും ബര്‍ക്ക സിംഗ് വ്യക്തമാക്കി.