പ്രധാനമന്ത്രിയാകാന്‍ മോഡി യോഗ്യന്‍; മന്‍‌മോഹന്റെ കഴിവുകേട് യുപി‌എയ്ക്ക് തിരിച്ചടിയാകും!

ബുധന്‍, 22 മെയ് 2013 (12:44 IST)
PTI
PTI
യുപിഎ സര്‍ക്കാരിന്മേലുള്ള അഴിമതി വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ത്തെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്ര മോഡിയാണു അനുയോജ്യനെന്ന് അറുപതു ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രാജി വെക്കണമെന്നും സര്‍വ്വേ പ്രതികരണങ്ങള്‍ പറയുന്നു‍. സിഎന്‍എന്‍ ഐബിഎന്നും ഹെഡ്‌ലൈന്‍സ് ടുഡേയുടെയും എബിസി ന്യൂസ് നീല്‍സണുമാണ് സര്‍വ്വേ നടത്തിയത്.

കല്‍ക്കരിപ്പാടം അഴിമതിയില്‍ മന്‍മോഹന്‍ സിംഗ് കുറ്റക്കാരനാണെന്ന് കരുതുന്നവരാണ് 65 ശതമാനം പേരും. 54 ശതമാനം പേര്‍ പ്രധാമന്ത്രിയുടെ പ്രവര്‍ത്തനത്തെ വളരെ മോശമെന്ന് വിലയിരുത്തിയിരിക്കുന്നു. വിലക്കയറ്റവും തീരുമാനങ്ങള്‍ എടുക്കാനുള്ള മന്‍മോഹന്‍ സിംഗിന്റെ കഴിവില്ലായ്മയുമാണ് സര്‍ക്കാരിന്റെ പിന്തുണ നഷ്ടപ്പെട്ടതിന്റെ പ്രധാനകാരണങ്ങള്‍. സര്‍വ്വെയില്‍ പങ്കെടുത്ത മൂന്നില്‍ ഒന്ന് പേരും ഭരണത്തില്‍ അതൃപ്തരാണ്.

2014ലെ പൊതുതെരഞ്ഞെടുപ്പില്‍ യു പി എക്ക് കനത്ത തിരിച്ചടി സാധ്യതയുണ്ട്. എന്നാല്‍ ഇതുകൊണ്ട് എന്‍ ഡി എയ്ക്ക് ഗുണമുണ്ടാക്കില്ലെന്നും ചെറുപാര്‍ട്ടികളാണ് ഗുണമുണ്ടാക്കുകയെന്നും സര്‍വ്വേയില്‍ വ്യക്തമാകുന്നു. സര്‍വ്വേ പ്രകാരം മോഡിയെ മുന്‍നിര്‍ത്തിയുള്ള പ്രചാരണം എന്‍ഡിഎക്ക് ഗുണം ചെയ്യും

പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളില്‍ യുപിഎക്ക് കനത്ത് തിരിച്ചടി ഉണ്ടാകുമെന്നു സര്‍വ്വേഫലം പറയുന്നത്.

വെബ്ദുനിയ വായിക്കുക