കാമുകനാല്‍ താന്‍ ഗര്‍ഭിണിയാണ്; ഭാര്യയുടെ വെളിപ്പെടുത്തലില്‍ മനം നൊന്ത് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

ചൊവ്വ, 26 നവം‌ബര്‍ 2013 (14:31 IST)
PRO
ഭാര്യയുടെ അവിഹിത ബന്ധത്തെത്തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. മരണത്തിന് കാരണം എന്ന് വീഡിയോ ആത്മഹത്യക്കുറിപ്പ് തയ്യാറാക്കി നവംബര്‍ 18 നാണ് മുംബൈ സ്വദേശിയായ ജയേഷ് റാവത്ത് എന്ന 29 കാരന്‍ തൂങ്ങിമരിച്ചത്.

ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് 44 മിനുട്ട് നീണ്ടുനിന്ന വീഡിയോയില്‍ ജയേഷ് വിശദമായിത്തന്നെ ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. മൊബൈല്‍ ഫോണിലാണ് ജയേഷ് തന്റെ അവസാന സന്ദേശം റെക്കോര്‍ഡ് ചെയ്തത്. ആത്മഹത്യയ്ക്ക് തൊട്ടുമുന്‍പ് ഇയാള്‍ ഭാര്യയെ വിളിച്ചു. തന്റെ അവസാന സന്ദേശം കേള്‍ക്കണമെന്നും ആശുപത്രിയില്‍ തന്റെ മൃതദേഹം കാണാന്‍ വരണമെന്നും പറഞ്ഞു.

PRO
കഴിഞ്ഞ ഫെബ്രുവരിയിലാണ് ജയേഷ് റാവത്ത് തൃപ്തിയെ വിവാഹം ചെയ്തത്. തനിക്ക് രാജേഷുമായി ബന്ധമുണ്ട് എന്ന് മാര്‍ച്ചില്‍ത്തന്നെ തൃപ്തി ജയേഷിനെ അറിയിച്ചിരുന്നു. തൃപ്തിയെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാനായിരുന്നു ജയേഷ് ശ്രമിച്ചത. എന്നാല്‍ ഇത് വിഫലമാകുകയായിരുന്നു. നാല് മാസങ്ങള്‍ക്ക് മുന്‍പ് തൃപ്തി ജയേഷിന്റെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോവുകയും ചെയ്തു.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വീട്ടിലെത്തിയ തൃപ്തി താന്‍ രണ്ടുമാസം ഗര്‍ഭിണിയാണ് എന്ന് ജയേഷിനോട് പറയുകയും ചെയ്തു. ആത്മഹത്യയ്ക്ക് കാരണക്കാരായ ഭാര്യയെയും കാമുകനെയും മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു.

വെബ്ദുനിയ വായിക്കുക