കണ്ണൂര്‍ ഇടതുപക്ഷം തിരിച്ചുപിടിച്ചു

വെള്ളി, 16 മെയ് 2014 (16:00 IST)
കണ്ണൂര്‍ ഇടതുപക്ഷം തിരിച്ചുപിടിച്ചു. വീണ്ടും ലോക്സഭയിലേക്ക് പോകാമെന്ന് കച്ചകെട്ടിയ കോണ്‍ഗ്രസിന്‍റെ കെ സുധാകരനെതിരേ സിപിഎമ്മിന്‍റെ ശ്രീമതി ടീച്ചര്‍ക്ക് കണ്ണൂര്‍ ലോക്സഭ മണ്ഡലത്തില്‍നിന്ന് മികച്ച വിജയം. ശ്രീമതി 42,7622 വോട്ട് നേടിയാണ് വിജയിച്ചത്.
 
വോട്ടെണ്ണലിന്‍റെ തുടക്കത്തില്‍ തന്നെ ശ്രീമതി വ്യക്തമായ ലീഡ് ചെയ്തെങ്കിലും ഇടയ്ക്ക് സുധാകരന്‍ തിരിച്ചടിച്ചു. എങ്കിലും അന്തിമഘട്ടത്തില്‍ 6566 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ശ്രീമതി ടീച്ചര്‍ തന്നെ വിജയിയായി.
 
സുധാകരന്‌ 42,1056 വോട്ടു നേടി രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അതേ സമയം മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് കരുതിയ ബിജെപി സ്ഥാനാര്‍ഥി പിസി മോഹനന്‌ കേവലം 51636 വോട്ട് മാത്രമാണു നേടാന്‍ കഴിഞ്ഞത്. 
 
കണ്ണൂര്‍ സീറ്റിന്‍റെ സ്ഥാനാര്‍ഥിയാവാന്‍ സുധാകരന്‍ കാണിച്ച മിടുക്ക് വോട്ടെടുപ്പില്‍ ഫലവത്താക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രം. ഇനി അങ്ങാടിയില്‍ തോറ്റതിനു അമ്മയോട് എന്നപോലെ പാര്‍ട്ടി നേതൃത്വത്തെയും പ്രാദേശിക നേതൃത്വത്തെയും കുറ്റം പറഞ്ഞ് സുധാകരനു സമാധാനിക്കാം.  

വെബ്ദുനിയ വായിക്കുക