വിവാഹവാഗ്ദാനം നല്‍കി പീഡനം: യുവാവ് അറസ്റ്റില്‍
യുവതിയെ വിവാഹവാദാനം നല്‍കി വഞ്ചിച്ചശേഷം പീഡിപ്പിച്ച് കേസുമായി ബന്ധപ്പെട്ട് യുവാവിനെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തു. വെണ്‍പകല്‍ ഇന്ദുഭവനില്‍ അനു വി.നായര്‍ എന്ന 30 കാരനാണു പൊലീസ് വലയിലായത്.
2011 സെപ്തംബറിലായിരുന്നു മര്യാപുരം സ്വദേശിയായ യുവതിയെ അനുവിന്‍റെ സഹോദരിയുടെ വീട്ടില്‍ വച്ച് പീഡിപ്പിച്ചത്. സംഭവം കേസായപ്പോള്‍ അനു വിദേശത്തേക്ക് കടക്കുകയായിരുന്നു. നാലു മാസം മുമ്പ് നാട്ടിലെത്തിയ അനു ഇപ്പോള്‍ വൈദ്യുതി ബോര്‍ഡില്‍ മസ്ദൂറായി ജോലി ചെയ്യുകയാണ്.
പാറശാല സി.ഐ ചന്ദ്രകുമാറിന്‍റെ നേതൃത്വത്തില്‍ തിരുമലയ്ക്ക് സമീപത്തു വച്ചാണു പ്രതിയെ അറസ്റ്റ് ചെയ്തത്.