സഹോദരിമാരുടെ ദുരൂഹമരണം: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി - പെണ്‍കുട്ടികളുടെ മരണത്തിലെ പൊലീസ് വീഴ്ചയില്‍ അന്വേഷണം

ബുധന്‍, 8 മാര്‍ച്ച് 2017 (15:54 IST)
വാളയാർ സഹോദരിമാരുടെ ദുരൂഹമരണം അന്വേഷിച്ച എസ്ഐയെ അന്വേഷണ ചുമതലയിൽ നിന്നു മാറ്റി. മൂത്തകുട്ടിയുടെ മരണം സംബന്ധിച്ച അന്വേഷണത്തിൽ വൻ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ്​ നടപടി​.

നാർക്കോട്ടിക് ഡിവൈഎസ്പി എംജെ സോജന് അന്വേഷണ ചുമതല നൽകി. അന്വേഷണത്തിൽ വീഴ്ചപറ്റിയോ എന്ന് അന്വേഷിക്കാനും ആഭ്യന്തരവകുപ്പ് നിർദേശം നൽകി. കേസിലെ റിപ്പോർട്ടു മുഴുവൻ മലപ്പുറം എസ്പിക്ക് മൂന്നു ദിവസത്തിനുള്ളിൽ കൈമാറണമെന്നും നിർദേശം. പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാവും.

രണ്ട് മാസം മുമ്പ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ 11 വയസുള്ള മൂത്തപെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടായിട്ടും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലൈംഗിക പീഡനം നടന്നിട്ടുണ്ടെന്ന സൂചനയുണ്ടായിട്ടും മനോവിഷമം മൂലം ആത്മഹത്യ ചെയ്‌തെന്ന നിഗമനത്തിലേക്ക് എത്തിയാണ് പൊലീസ് അന്വേഷണം അവസാനിപ്പിച്ചത്.

വെബ്ദുനിയ വായിക്കുക