ധാര്‍മ്മികതയോ വൈകാരികതയോ അല്ല, മറിച്ച് നിയമപരതയാണ് കയ്യേറ്റം ഒഴിപ്പിക്കുന്ന കാര്യത്തില്‍ പരിഗണിക്കേണ്ടതെന്ന് വിടി ബലറാം എംഎല്‍എ. മൂന്നാര്‍ പാപ്പാത്തിച്ചോലയിലെ കുരിശു പൊളിച്ചതിന് റവന്യു വകുപ്പിന്റെ നടപടിയെ പിന്തുണച്ചും കുരിശു പൊളിച്ചത് അധാര്‍മ്മികമായ നടപടിയാണെന്നുമുള്ള യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്റെ വാക്കുകളെ തള്ളിയുമാണ് ബല്‍റാം ഇത്തരത്തില്‍ പ്രതികരിച്ചത്. വഴിയില്‍ കിടക്കുന്ന കുരിശെടുത്ത് തോളത്ത് വെക്കാതിരിക്കാനുള്ള വിവേകം എല്ലാവരും കാണിക്കണമെന്നും ബലറാം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു.