കോഴിക്കോട് മാധ്യമപ്രവര്‍ത്തകക്കെതിരെ ആക്രമണം; എഡിജിപിയോട് കോപാകുലനായി വി എസ് അച്യുതാനന്ദന്‍

ശനി, 30 ജൂലൈ 2016 (12:02 IST)
മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ കോഴിക്കോട് നടന്ന ആക്രമണത്തില്‍  ഡി ജി പിയോട് രോഷാകുലനായി വി എസ് അച്യുതാനന്ദന്‍. ഡി ജി പിയെ ഫോണില്‍ വിളിച്ച വി എസ് എന്താണ് കോഴിക്കോട് കാണിക്കുന്നതെന്ന് ചോദിച്ചു. കോഴിക്കോട് സംഭവത്തില്‍ അടിയന്തരനടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
 
കോഴിക്കോട് മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരായ ആക്രമണത്തില്‍ ഉത്തരവാദികളായ പൊലീസുകാര്‍ക്ക് എതിരെ നടപടി വേണം. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് എന്തെങ്കിലും വിലക്കുണ്ടോയെന്നും വി എസ് ചോദുച്ചു.
 
അതേസമയം, ഇക്കാര്യത്തില്‍ വി എസ് ഇന്നലെ തന്നെ ഇടപെട്ടിരുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് എഴുതിയ കത്തില്‍ സംസ്ഥാനത്ത് പൊലീസും ഒരുവിഭാഗം മാധ്യമപ്രവര്‍ത്തകരും ചേര്‍ന്ന് സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം തടയുകയാണെന്ന് വി എസ് വ്യക്തമാക്കിയിരുന്നു. മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് എഴുതിയ കത്തിലാണ് വി എസ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക