മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദന് എതിരെ പാര്‍ട്ടി പ്രമേയമുണ്ടായ സാഹചര്യങ്ങളില്‍ നിന്ന് കാര്യങ്ങള്‍ മാറിയിട്ടുണ്ടെന്ന് മുതിര്‍ന്ന സി പി എം നേതാവ് എം എം ലോറന്‍സ്. വി എസിനെതിരായ പ്രമേയം നിലനില്‍ക്കുന്നുണ്ടെന്ന പിണറായി വിജയന്റെ പ്രസ്താവന വന്ന സാഹചര്യത്തില്‍ ആയിരുന്നു ലോറന്‍സിന്റെ പ്രതികരണം.