രാജ്യത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ ബിജെപി ശ്രമിക്കുന്നു: വിഎസ്
മതപരിവര്‍ത്തനം നടത്തുന്ന ബിജെപിക്കും ആര്‍എസ്എസിനും ഇന്ത്യയിലെ ജനങ്ങള്‍ കൃത്യമായ മറുപടി ജനം നല്‍കുമെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. മതപരിവര്‍ത്തനത്തില്‍ മയങ്ങി വീഴുന്നവരല്ല ഭാരതീയരെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ ആണ് ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നത്.
ഇത്തരം സംഭവങ്ങള്‍ക്ക് ഇന്ത്യന്‍ ജനത ഒരു കാലത്തും അനുമതി നല്‍കുകയില്ല. ബിജെപി നടത്തുന്ന ഇത്തരം നിക്കങ്ങള്‍ക്ക് ജനങ്ങള്‍ കൃത്യമായ മറുപടി ജനം നല്‍കുമെന്നും വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.
വിശ്വഹിന്ദു പരിഷത്ത് കേരളത്തിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂട്ട മതപരിവര്‍ത്തനം നടത്തിയെന്ന വാര്‍ത്തകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.