അതുക്കും മേലെ; വിഎസിന് സിപിഎമ്മിൽ പുതിയ ദൗത്യം, കൂട്ടത്തില്‍ കോടിയേരിയും

ചൊവ്വ, 4 ഒക്‌ടോബര്‍ 2016 (19:46 IST)
കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രരചനയ്ക്കായുള്ള ഉപദേശകസമിതി അദ്ധ്യക്ഷസ്ഥാനം വിഎസ്  അച്യുതാനന്ദന്. ഉപദേശകസമിതി അദ്ധ്യക്ഷൻ വിഎസും കൺവീനർ സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമാണ്. കഴിഞ്ഞ സിപിഎം സംസ്ഥാനകമ്മിറ്റി യോഗമാണ് വിഷയത്തില്‍ തീരുമാനമെടുത്തത്.

ഒക്ടോബർ വിപ്ലവത്തിന്റെ നൂറാം വാർഷികാചരണപരിപാടിയുടെ ഭാഗമായാണ് കേരളത്തിലെ കമ്യൂണിസ്റ്റ്പാർട്ടിയുടെ ആധികാരികമായ ചരിത്രരചന ഏറ്റെടുക്കാൻ സിപിഎം തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബർ വിപ്ലവത്തിന്റെ നൂറാം വാർഷികാചരണം നവംബർ ഏഴ് മുതൽ അടുത്തവർഷം നവംബർ 7വരെ വിവിധ പരിപാടികളോടെ നടത്തും.

വെബ്ദുനിയ വായിക്കുക