കെ ബാബു വിഷയം രാഷ്‌ട്രീയകാര്യസമിതി വിലയിരുത്തും; വിലയിരുത്തലിനു ശേഷം പാര്‍ട്ടി വ്യക്തമായ നിലപാട് സ്വീകരിക്കുമെന്നും സുധീരന്‍

ശനി, 10 സെപ്‌റ്റംബര്‍ 2016 (14:53 IST)
മുന്‍മന്ത്രി കെ ബാബുവുമായി ബന്ധപ്പെട്ട കേസുകളുടെ കാര്യത്തില്‍ പാര്‍ട്ടി വ്യക്തമായ നിലപാട് സ്വീകരിക്കുമെന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് സുധീരന്‍ നിലപാട് വ്യക്തമാക്കിയത്. ബാബുവിനെതിരായ വിജിലന്‍സ് കേസുകളുടെ എല്ലാ വശങ്ങളും കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയകാര്യസമിതി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
 
വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി വ്യക്തമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്‌ട്രീയകാര്യ സമിതിക്കു ശേഷമേ അഭിപ്രായപ്രകടനം നടത്തൂ. ഇതു സംബന്ധിച്ച പ്രാഥമികമായ അഭിപ്രായം യു ഡി എഫ് യോഗത്തില്‍ പറഞ്ഞിട്ടുണ്ട്. രാഷ്‌ട്രീയകാര്യ സമിതിയില്‍ പാര്‍ട്ടിയെ സംബന്ധിച്ച വിഷയം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക