പരാജയപ്പെട്ട ഈ സാഹചര്യത്തിൽ എല്ലാ വശങ്ങളെ കുറിച്ചും സമഗ്രമായി പരിശോധിച്ചതിന് ശേഷം മാത്രമേ വ്യക്തമായ തീരുമാനം പറയാൻ സാധിക്കുകയുള്ളു എന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരൻ പറഞ്ഞു. ഇത്തരം കാര്യങ്ങളിൽ പാർട്ടികകത്തോ പുറത്തോ അഭിപ്രായ വ്യത്യാസം ഉണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.