കേരളത്തിലെ തെക്കന്‍ ജില്ലകളിലെ പശുക്കള്‍ക്ക് വ്യാപകമായി വൈറസ് ബാധ. 4500ഓളം പശുക്കള്‍ക്ക് രോഗം ബാധിച്ചെന്നാണ് റിപ്പോര്‍ട്ട്. കൊതുക്, ഈച്ച എന്നീ ജീവികളാണ് രോഗം പടര്‍ത്തുന്നത്. എന്നാല്‍ വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്ന് പറയുന്നു. പശുക്കളിലെ ചര്‍മത്തിലുണ്ടാകുന്ന വൃണങ്ങളില്‍ നിന്നും മറ്റു പശുക്കളുമായുള്ള സമ്പര്‍ക്കം മൂലവും രോഗം പകരാം.
അതിനാല്‍ രോഗമുള്ള പശുക്കളെ പ്രത്യേകം മാറ്റി പാര്‍പ്പിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. കഴിഞ്ഞ വര്‍ഷമാണ് ഇത്തരത്തിലെരു വൈറല്‍ രോഗം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് പാല്‍ ഉല്‍പാദനത്തെ ബാധിക്കുമെന്ന് കരുതുന്നു. സംശയങ്ങള്‍ക്ക് സംസ്ഥാന ജന്തുരോഗ നിയന്ത്രണ ഹെല്‍പ് ലൈനില്‍ വിളിക്കാം. നമ്പര്‍ -0471 2732151