സംസ്ഥാന വിജിലന്‍സ് മന്ത്രിമാരെ രക്ഷിക്കാനുള്ള തട്ടിപ്പ് സംഘം; വിജിലന്‍സ് പിരിച്ചുവിടണമെന്നും വി എസ്
ചൊവ്വ, 19 ജനുവരി 2016 (10:35 IST)
സംസ്ഥാനത്തെ വിജിലന്‍സ്, മന്ത്രിമാരെ രക്ഷിക്കാനുള്ള സംഘമായി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. വിജിലന്‍സ് ഒരു തട്ടിപ്പ് സംഘമായി മാറിയിരിക്കുകയാണെന്നും സംസ്ഥാന വിജിലന്‍സ് വകുപ്പ് പിരിച്ചുവിടണമെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍കോഴ കേസില്‍ വിജിലന്‍സ് ‘വിജിലന്റ്’ അല്ലെന്ന പരാമര്‍ശം ഹൈക്കോടതി നടത്തിയിരുന്നു. ഈ നിരീക്ഷണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു വി എസിന്റെ പരാമര്‍ശം.
മന്ത്രി ബാബു നല്കിയ മാനനഷ്‌ടക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജു രമേശ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേ ആയിരുന്നു ജസ്റ്റിസ് ബി കെമാല്‍ പാഷ വിജിലന്‍സിനെതിരെ ഈ പരാമര്‍ശം നടത്തിയത്.