മണിയെ മന്ത്രിയാക്കിയത് എന്തിനെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി; വിവരം ചോര്‍ന്നതോ ?

ബുധന്‍, 23 നവം‌ബര്‍ 2016 (20:29 IST)
മുഖ്യമന്ത്രി പിണറായി വിജയൻ എംഎം മണിയെ മന്ത്രിയാക്കിയത് ഒന്നും കാണാതെയാകില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കരുത്തനും മിടുക്കനുമായ നേതാവാണ് മണിയാശാന്‍. കൂർമബുദ്ധിയും ഇച്ഛാശക്തിയുമാണ് അദ്ദേഹത്തെ വ്യത്യസ്ഥനാക്കുന്നത്. വിദ്യാഭ്യാസമല്ല അദ്ദേഹത്തെ നേതാവാക്കിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഹൈറേഞ്ചുകാർക്കു വേണ്ടി ധീരോദാത്തമായി പോരാടിയ വ്യക്തിയാണ് എംഎം മണി. പാവങ്ങൾക്കു വേണ്ടി പ്രവര്‍ത്തിച്ച അദ്ദേഹം ഇനി കേരളത്തിന്റെ പൊതുസ്വത്താണ്. മണിയാശാനെ ജയിലിൽ അടച്ചപ്പോൾ ഞാൻ എതിർത്തിരുന്നുവെന്നും
വെള്ളാപ്പള്ളി വ്യക്തമാക്കി.

എസ്എൻഡിപി നെടുങ്കണ്ടം പച്ചടി ശ്രീധരൻ സ്മാരക യൂണിയൻ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് മണിയെ പുകഴ്ത്തി വെള്ളാപ്പള്ളി രംഗത്തുവന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും പ്രസ്‌താവനകളും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.

വെബ്ദുനിയ വായിക്കുക