ഹവാല പണം കടത്തിയെന്ന കേസ്: വെള്ളാപള്ളിയെ എൻഫോഴ്സ്‌മെന്റ് ചോദ്യം ചെയ്തു

ബുധന്‍, 18 ജൂലൈ 2018 (17:26 IST)
കൊച്ചി: വിദേശത്തു നിന്നും ഹവാല പണം കടത്തിയെന്ന കേസിൽ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളി നടേശനേയും മകൻ തുഷാൻ വെള്ളാപ്പള്ളിയേയും എൻഫോഴ്സ്‌മെന്റ് ചോദ്യം ചെയ്തു. കൊച്ചിയിലെ എൻഫോഴ്സ്‌മെന്റ് ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് ഇരുവരേയും ചോദ്യം ചെയ്തത്.
 
ചോദ്യം ചെയ്യലിൽ വെള്ളാപ്പള്ളി നടേശാ‍ൻ ആരോപണം നിഷേധിച്ചു. ബാങ്ക് സ്റ്റേറ്റ്മെന്റുകളും ആദായ നികുതി അടച്ചതിന്റെ രേഖകളും അദ്ദേഹം എൻഫോഴ്സ്‌മെന്റിനു കൈമാറിയിട്ടുണ്ട്. 2015ൽ വിദേശത്ത് നിന്നും മടങ്ങിവന്നപ്പോൾ കണക്കിൽ പെടാത്ത പണം വെള്ളാപ്പള്ളി നടേശൻ കൊണ്ടുവന്നു എന്നായിരുന്നു കേസ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍