66 സര്‍ക്കാര്‍ കോളേജുകളില്‍ പ്രിന്‍സിപ്പല്‍മാരില്ല, കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല വന്‍ തകര്‍ച്ചയിലെന്ന് വിഡി സതീശന്‍

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 17 മെയ് 2023 (15:41 IST)
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല വന്‍ തകര്‍ച്ചയിലെന്ന് വി ഡി സതീശന്‍. 66 സര്‍ക്കാര്‍ കോളേജുകളില്‍ പ്രിന്‍സിപ്പല്‍മാരില്ല. ഇഷ്ടക്കാര്‍ക്ക് ചാര്‍ജ്ജ് കൊടുത്ത ഇന്‍ചാര്‍ജ് ഭരണമാണ് നടക്കുന്നത്. പി എസ് സി അംഗീകരിച്ച 43 പേരുടെ ലിസ്റ്റ് മന്ത്രിയുടെ മേശപ്പുറത്തിരിക്കുന്നു. സിപിഎമ്മിന്റെ ഇഷ്ടക്കാര്‍ ലിസ്റ്റിലില്ലാത്തതാണ് കാരണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
 
വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ നാടുവിടുന്നെന്നും എട്ട് സര്‍വകലാശാലകളില്‍ വിസിമാരില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. കാട്ടാക്കട ക്രിസ്റ്റ്യന്‍ കോളേജിലെ എസ്എഫ്‌ഐ ആള്‍മാറാട്ടം വിചിത്രസംഭവമെന്നും വിഡി സതീശന്‍ പ്രതികരിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍