വനിത കമ്മീഷൻ ശുപാർശ: വധുവിന് പത്തു പവൻ പൊന്ന് മതി

ശനി, 23 മെയ് 2015 (09:20 IST)
വിവാഹ വേദികളിൽ വധു അണിയുന്ന സ്വർണം 10 പവനായി നിജപ്പെടുത്താൻ വേണ്ട നിയമനിർമാണം നടത്താൻ സർക്കാരിനോട് ശുപാർശ ചെയ്തതായി സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ കെസി റോസക്കുട്ടി. വധു 10 പവനിൽ കൂടുതൽ സ്വർണം അണിയുകയാണെങ്കിൽ അധിക സ്വർണം കൊടുത്തവരിൽ നിന്നും വാങ്ങിയവരിൽ നിന്നും കച്ചവടക്കാരിൽ നിന്നും നികുതി ഈടാക്കാനും ശുപാർശയുണ്ട്.
 
വീട്ടമ്മമാരായി കഴിയുന്ന ബിരുദ–ബിരുദാനന്തര ബിരുദധാരികൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങാനുള്ള സഹായത്തിന് പദ്ധതി ആസൂത്രണം ചെയ്യുമെന്നും കെസി റോസക്കുട്ടി പറഞ്ഞു. സപ്തസാര സാംസ്കാരിക സമിതിയുടെ വനിതാ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. 
 

വെബ്ദുനിയ വായിക്കുക