വാന്‍ ഓട്ടോയില്‍ ഇടിച്ചു : രണ്ടു മരണം

ഞായര്‍, 19 ജൂലൈ 2015 (13:07 IST)
ഞായറാഴ്ച രാവിലെ പിക്ക് അപ്പ് വാന്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയിലിടിച്ച് രണ്ട് പേര്‍ മരിച്ചു. കണ്ണംകുഴി സ്വദേശി രാജേഷ്, അമരവിള സ്വദേശി ബാബു എന്നിവരാണ് മരിച്ചത്.
 
രാജേഷിന്റെ ഭാര്യ ദീപ, അമരവിള സ്വദേശികളായ മോഹനൻ, ഷോബിത, രാജു എന്നിവർക്ക് പരുക്കേറ്റു. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 
വാന്‍ ഓട്ടോയില്‍ ഇടിച്ച ശേഷം അടുത്തുള്ള ഇറച്ചിക്കടയില്‍ പാഞ്ഞുകയറിയാണു നിന്നത്. ഓട്ടോറിക്ഷയില്‍ ഇരിക്കുകയായിരുന്നു മരിച്ച രാജേഷും ബാബുവും എന്ന് പൊലീസ് അറിയിച്ചു. തമിഴ്നാട്ടിലേക്ക് പോവുകയായിരുന്നു വാന്‍. 

വെബ്ദുനിയ വായിക്കുക