വടകരയില്‍ രാഹുലിന് ഫ്‌ളാറ്റുണ്ടോ എന്ന് അന്വേഷിക്കണം, ഇല്ലെങ്കില്‍ ആരുടെ ഫ്‌ളാറ്റിലേക്കാണ് രാഹുല്‍ ഇവരെ ക്ഷണിച്ചത്. വടകരയില്‍ ആരാണ് രാഹുലിനെ സംരക്ഷിക്കാനുള്ളതെന്ന് പോലീസ് കൃത്യമായി അന്വേഷിക്കണം. രാഹുല്‍ തങ്ങളോട് മോശമായി പെരുമാറിയെന്ന് യൂത്ത് കോണ്‍ഗ്രസിലെ വനിതാ പ്രവര്‍ത്തകര്‍ തന്നെ അന്നത്തെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന ഷാഫി പറമ്പിലിനോട് പരാതി പറഞ്ഞിരുന്നു. എന്നാല്‍ രാഹുലിന് സംരക്ഷണമൊരുക്കുന്ന നടപടിയാണ് സംഘടനയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും പ്രശാന്ത് ശിവന്‍ വ്യക്തമാക്കി.