സോളാറില്‍ 10000 കോടി രൂപയുടെ അഴിമതിയെന്ന് വി എസ്
സോളാര്‍ കേസില്‍ 10000 കോടി രൂപയുടെ അഴിമതി നടന്നതായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. സോളാര്‍ കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ മുമ്പാകെ നല്‍കിയ മൊഴിയിലാണ് ഇക്കാര്യം പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഓഫീസിന് സോളാര്‍ പ്രതികളുമായി ബന്ധമുണ്ടെന്നും വിഎസ് രേഖാമൂലം അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ തട്ടിപ്പുകാരെ സാഹായിച്ചെന്നും കേസില്‍ മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മനേയും വിസ്തരിക്കണമെന്നും
വി എസ് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസങ്ങളില്‍ സിപിഎം സംസ്ഥാ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, തോമസ് ഐസക്, വി.എസ് സുനില്‍കുമാര്‍ എന്നിവരും കമ്മീഷ് മുമ്പാകെ ഹാജരായി മൊഴി നല്‍കിയിരുന്നു. ഈ മാസം 18ന് ആയിരുന്നു സോളാര്‍ ജുഡീഷ്യല്‍ കമ്മീഷനില്‍ തെളിവെടുപ്പ് ആരംഭിച്ചത്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് നിയമസഭയ്ക്ക് അകത്തും പുറത്തും ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചാണ് തെളിവെടുപ്പിന് ഹാജരാകുന്ന എം എല്‍ എമാരോട് പ്രധാനമായും ചോദിക്കുന്നത്. സോളാര്‍ കമ്മീഷനുമായി സഹകരിക്കുമെന്ന് സിപിഎമ്മും സിപിഐയും നേരത്തേ വ്യക്തമാക്കിയിരുന്നു.