തിരുവന്തപുരം: ബാർ കോഴ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭരണ പരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി എസ് അച്ചുതാനന്തൻ. തിരുവനന്തപുരം വിജിലൻസ് കോടതിയിലാണ് വി എസ് നിലപട് വ്യക്തമാക്കിയത്. മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട് തള്ളണമെന്നും അദേഹം കോടതിയിൽ ആവശ്യപ്പെട്ടു.