വിഎസിന്റെ പദപ്രയോഗങ്ങള്‍ നിലവാരത്തകര്‍ച്ചയുടെ പ്രതിഫലനമെന്ന് സുധീരന്‍

വ്യാഴം, 25 ജൂണ്‍ 2015 (12:20 IST)
വിഎസ് അച്യുതാനന്ദനെതിരെ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. വി എസിന്റെ പദപ്രയോഗങ്ങള്‍ നിലവാരത്തകര്‍ച്ചയുടെ പ്രതിഫലനമെന്ന് സുധീരന് പറഞ്ഞു.  തിരുവനന്തപുരത്ത്  മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുധീരന്‍.

വി എസ് ആന്റണിക്കെതിരായ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം. വി എസിന്റെ വാക്കുകളില്‍ അരുവിക്കരയിലെ ജനങ്ങള്‍ പ്രതികരിക്കും എന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക