അവാര്‍ഡുകള്‍ തിരിച്ചു നല്‍കുന്ന സാഹിത്യകാരന്മാര്‍ക്ക് മനക്ഷിക്കുത്താണെന്ന് വി മുരളീധരന്
സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ തിരിച്ചു നല്‍കുന്ന സാഹിത്യകാരന്മാര്‍ക്ക് പ്രത്യേക തരം മനസാക്ഷിക്കുത്താണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍. അവാർഡുകൾ തിരിച്ചു നൽകുന്ന സംഭവങ്ങളൊട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അവാർഡ് തിരിച്ചു നൽകുന്ന സാഹിത്യകാരന്മാർക്ക് പ്രത്യേകതരം മനസാക്ഷിക്കുത്താണ്. രാജ്യത്ത് സിഖ് കൂട്ടക്കൊല നടന്നപ്പോൾ പ്രതികരിക്കാതിരുന്നവരാണ് ഇപ്പോൾ മോഡി സർക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നതെന്നും വി മുരളീധരൻ കോഴിക്കോട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കെ.രാമൻപിള്ളയ്ക്കും, പി പി മുകുന്ദനും സാധാരണ അംഗമായി പാർട്ടിയിലേക്ക് തിരികെ വരാം. മിസ് കോൾ അടിച്ച് മെമ്പർഷിപ്പ് എടുക്കുന്നതിൽ എതിർപ്പില്ല. സിപിഐഎം ലീഗുമായി കൂട്ടു കെട്ട് ഉണ്ടാക്കുന്നതിന്റെ തയ്യാറെടുപ്പായി തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പ് മാറുകയാണെന്നും മുരളീധരൻ പറഞ്ഞു.