അമിത പലിശക്കാര്‍, ബ്ലേഡ് മാഫിയക്കാര്‍ എന്നിവര്‍ക്കെതിരായുള്ള പൊലീസ് നടപടികളുടെ ഭാഗമായി നടന്ന റെയ്ഡില്‍ കഴിഞ്ഞ ദിവസം ഒരാള്‍ പിടിയിലായി. മൂന്നു കേസുകളും രജിസ്റ്റര്‍ ചെയ്തു.
കഴിഞ്ഞ വര്‍ഷം മേയ് മുതല്‍ തുടരുന്ന ഇത്തരം റെയ്ഡുകളില്‍ ഇതുവരെ 3152 പേര്‍ പിടിയിലായിട്ടുണ്ട്. ഒട്ടാകെ 2107 കേസുകളും രജിസ്റ്റര്‍ ചെയ്തു. ഇത്തരം നടപടികള്‍ ഇനിയും തുടരുമെന്ന് പൊലീസ് മേധാവി അറിയിച്ചു.