സമ്പൂർണ മദ്യനിരോധനം, എല്ലാവർക്കും ആരോഗ്യം, പാർപ്പിടം; പുതിയ വാഗ്ദാനങ്ങ‌ളുമായി യു ഡി എഫിന്റെ പ്രകടന പത്രിക

തിങ്കള്‍, 18 ഏപ്രില്‍ 2016 (12:31 IST)
എല്ലാവർക്കും പാർപ്പിടം, ആരോഗ്യം, ഭക്ഷണം തുടങ്ങിയ വാഗ്ദാനങ്ങ‌ളുമായി യു ഡി എഫ് പ്രകടന പത്രിക തയ്യാറായി. പ്രകടന പത്രിക ബുധനാഴ്ച പുറത്തിറക്കും. കൂടാതെ ഇടത്തരക്കാർക്ക് ഭവന വായ്പ, പത്ത് വർഷം കൊണ്ട് സമ്പൂർണ മദ്യനിരോധനം എന്നിവയും പ്രകടന പത്രികയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
 
കുറഞ്ഞ വിലയിൽ ഭക്ഷണവും വാഗ്ദാനം ചെയ്യുന്നതിനോടൊപ്പം കാർഷിക - വ്യാവസായിക മേഖലകളിൽ കുതിപ്പ് നടത്തുമെന്നും പത്രികയിൽ പറയുന്നു. വായ്പകൾക്ക് പലിശ സബ്സിഡിയുടെ എണ്ണം കുറക്കും. ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പിലാക്കുമെന്നാണ് പ്രകടന പത്രികയിൽ എഴുതിയിരിക്കുന്നത്. ഇടത്തരക്കാരുടെ വോട്ട് ലക്ഷ്യം വെച്ച് വികസമാണ് വാഗ്ദാനം ചെയ്യുന്നത്.
 
കാർഷിക വ്യവസായ മേഖലയിൽ വൻകിട- ചെറുകിട വ്യവസായങ്ങ‌ൾ നടപ്പിലാക്കും, 
സംസ്ഥാനത്ത് കൂടുതൻ തൊഴിലവസരങ്ങ‌ൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്ന പ്രകടന പത്രിക ബുധനാഴ്ച ചേരുന്ന യു ഡി എഫ് യോഗത്തിന് ശേഷമാകും പ്രകടന പത്രിക പുറത്തിറക്കുക.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക