യു ഡി എഫ് പ്രതിസന്ധി മുതലെടുക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്നു തിരുവനന്തപുരത്ത് ചേരും. ചീഫ് വിപ്പ് സ്ഥാനത്തുനിന്നു പി.സി. ജോര്‍ജിനെ മാറ്റിയതിനുശേഷം യുഡിഎഫിലുണ്ടായിരിക്കുന്ന പ്രതിസന്ധി സിപിഎം യോഗം വിലയിരുത്തും.
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഈ പ്രതിസന്ധി ഏതെങ്കിലും രീതിയില്‍ പ്രയോജനപ്പെടുത്താനാവുമോ എന്നു സിപിഎം പരിശോധിക്കും. പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി നടക്കുന്ന സെക്രട്ടറിയേറ്റ് യോഗമായതിനാല്‍ അതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളും പാര്‍ട്ടി ചര്‍ച്ചചെയ്യും. അരുവിക്കര ഉപതെരഞ്ഞെടുപ്പ്, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് പങ്കെടുത്ത ആലപ്പുഴയിലെ വിമതയോഗം എന്നീ വിഷയങളും പാര്‍ട്ടി ചര്‍ച്ചചെയ്യും.