നിര്‍ത്തിയിട്ട കാറിനു തീപിടിച്ച് രണ്ട് പേര്‍ മരിച്ചു
വ്യാഴം, 22 സെപ്‌റ്റംബര്‍ 2016 (12:34 IST)
പാര്‍ക്കിംഗ് ഗ്രൌണ്ടില്‍ നിര്‍ത്തിയിട്ട കാറിനു തീപിടിച്ച് രണ്ട് പേര്‍ മരിച്ചു. കൊല്ലം തേവലക്കര സ്വദേശി രാജേന്ദ്രന്‍ പിള്ളയും ഒരു സ്ത്രീയുമാണു കാറില്‍ വച്ചു മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11 മണിക്കാണു സംഭവം.
നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൌണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ഹുണ്ടായ് സാന്‍ട്റോ കാറില്‍ ചെറിയ സ്ഫോടനത്തോടെയായിരുന്നു തീപിടിച്ചത്. കൊല്ലം തേവലക്കര സ്വദേശി ശുഭയുടെ പേരിലാണു കാര്‍ രജിസ്ട്രേഷന്‍ ചെയ്തിട്ടുള്ളത്.
സ്ത്രീയുടെ മൃതദേഹം കാറിനുള്ളിലും രാജേന്ദ്രന്‍ പിള്ളയുടെ മൃതദേഹം പുറത്തുള്ള ഓടയ്ക്കടുത്തുമാണു കണ്ടെത്തിയത്. കാറിനടുത്തു നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.