സര്‍ക്കാര്‍ വഴങ്ങി; ട്രക്ക് ലോറി സമരം പിന്‍വലിച്ചു
ചൊവ്വ, 7 ഏപ്രില്‍ 2015 (08:28 IST)
അയല്‍സംസ്ഥാന ട്രക്ക് ലോറി ഡ്രൈവര്‍മാര്‍ക്ക് അവശ്യ സൗകര്യങ്ങളേര്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് അഖിലേന്ത്യാ മോട്ടോര്‍ തൊഴിലാളികളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ലോറി സമരം പിന്‍വലിച്ചു. ധനമന്ത്രി കെഎം മാണി എക്‌സൈസ്, വനം, മോട്ടാര്‍ വാഹന വകുപ്പുകളിലെ ജീവനക്കാരും ചേര്‍ന്നുള്ള ചര്‍ച്ചയിലാണ് വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ ചരക്കുലോറി ഉടമകള്‍ ഈ മാസം ഒന്നുമുതല്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പായത്.
ചെക്ക്‌പോസ്റ്റ് കൗണ്ടറുകളുടെ എണ്ണം 14 ആക്കി ഉയര്‍ത്തി, അവയുടെ പ്രവര്‍ത്തനം മുഴുവന്‍ സമയവുമാക്കും. സംയോജിത ചെക്ക്‌പോസ്റ്റ് നിര്‍മ്മിക്കാനായി സ്ഥലമെറ്റെടുപ്പിനുള്ള, ഹൈക്കോടതി സ്‌റ്റേ നീക്കാന്‍ നടപടിയെടുക്കും. ഗുജറാത്ത് മാതൃകയില്‍ സ്‌കാനിംഗ് മെഷീനുകള്‍ സ്ഥാപിക്കാനും ധാരണയായി. വാഹനങളിലെ ജീവനക്കാര്‍ക്കായി വാളയാറില്‍ കുടിവെള്ളമെത്തിക്കുകയും സിസിടിവി കാമറകള്‍ സ്ഥാപിക്കുകയും ചെയ്യും.കൂടാതെ പ്രഥമികാവശൃങള്‍ക്കായി അഞ്ച് ഇ ടോയിലെറ്റുകളും സ്ഥാപിക്കാമെന്നും യോഗത്തില്‍ തീരുമാനമായി.
സര്‍ക്കാര്‍ വാഗ്ദാനങളില്‍ പുരേഗതിയുണ്ടായില്ലെങ്കില്‍ ഒരു മാസത്തിനുശേഷം വീണ്ടും സമരം തുടങുമെന്ന് സംഘടനാ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.