തിരുവനന്തപുരം ജില്ലയില്‍ മഴയില്‍ ഭാഗീകമായി തകര്‍ന്നത് 47 വീടുകള്‍

ശ്രീനു എസ്

വെള്ളി, 7 ഓഗസ്റ്റ് 2020 (10:15 IST)
ഇന്നലെയും ഇന്നും ജില്ലയിലുണ്ടായ കനത്ത മഴയില്‍ 47 വീടുകള്‍ ഭാഗീകമായും രണ്ടു വീടുകള്‍ പൂര്‍ണമായും തകര്‍ന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. നെടുമങ്ങാട് താലൂക്കിലെ ഉഴമലയ്ക്കല്‍ വില്ലേജില്‍ മരം വീണ് ഒരു മരണം സംഭവിച്ചു. ഇന്നുണ്ടായ കടല്‍ ക്ഷോഭത്തില്‍ പൂന്തുറ ചേരിയമുട്ടത്ത് ഇരുപതോളം വീടുകളില്‍ വെള്ളംകയറി. ഇവിടെനിന്നും അഞ്ച് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.
 
അതേസമയം സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തില്‍ എല്ലാവരും കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സര്‍ക്കാരും ജില്ലാ ഭരണകൂടങ്ങളും നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍