തിരുവനന്തപുരത്ത് ഒമ്പതു വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് ജീവിത അവസാനം വരെ കഠിന തടവ്

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 7 ഏപ്രില്‍ 2022 (18:12 IST)
ഒമ്പത് വയസ്സുകാരിയെ പട്ടാപകല്‍ ഓട്ടോയ്ക്കുള്ളിലിട്ട് ക്രൂരമായി ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിക്ക് ജീവിത അവസാനം വരെ കഠിന തടവും 75,000 രൂപ പിഴയും. പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടിയെ പല തവണ പീഡനം നടത്തിയതിന് ഏഴ് വര്‍ഷം കഠിന തടവിനും കൂടി ശിക്ഷിച്ചിട്ടുണ്ട്. മണ്ണന്തല ചെഞ്ചേരി ലെയിനില്‍ കുരുന്‍കുളം ത്രിഷാലയത്തില്‍ ടി സി 10/1805 ല്‍ ത്രിലോക് എന്ന് വിളിക്കുന്നത് അനി(53) യെയാണ് തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി ആര്‍.ജയകൃഷ്ണന്‍ ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കില്‍ ഒന്നര വര്‍ഷം കൂടുതല്‍ ശിക്ഷ അനുഭവിക്കണം.
 
 2012 നവംബര്‍ മുതല്‍ 2013 മാര്‍ച്ചിനുള്ളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.നാലാം ക്ലാസ്സില്‍ പഠിക്കുന്ന കൂട്ടിയെ പ്രതിയുടെ ഓട്ടോയിലാണ് സ്‌കൂളില്‍ നിന്ന് തിരിച്ച് വീട്ടിലേക്ക് കൊണ്ടാക്കിയിരുന്നത്. കുട്ടിയുടെ അച്ഛനും അമ്മയും ജോലിക്കായി പത്തനംത്തിട്ടയില്‍ പോയപ്പോള്‍ അമ്മുമ്മയോടൊപ്പം മൊട്ടമൂടായിരുന്ന താമസം. പ്രതി കുട്ടിയുടെ അച്ഛന്റെ കൂട്ടുകാരനായതിനാലാണ് പ്രതിയെ വീട്ടില്‍ കൊണ്ടാക്കാന്‍ ഏല്‍പ്പിച്ചത്. ഈ അവസരം മുതലാക്കി
 
കോട്ടയ്ക്കകം പത്മ വിലാസം റോഡിലെ ഒഴിഞ്ഞ സ്ഥലത്ത്‌ െകാണ്ട് പോയി ഓട്ടോയ്ക്കുള്ളില്‍ വെച്ച്പല തവണകളായി കുട്ടിയെ ബലാല്‍സംഗം ചെയ്തത്.ഒരു തവണ പ്രതിയുടെ കൂട്ടുകാരനെ വിളിച്ച് വരുത്തി പീഡിപ്പിക്കാന്‍ പ്രതി വേണ്ട ഒത്താശ ചെയ്തു കൊടുത്തു. ആയുര്‍വേദ കോളേജിനടുത്തുള്ള ഒരു ലോഡ്ജില്‍ കൊണ്ട് പോയി ഐസ്‌ക്രീം കൊടുത്ത് മയക്കിയും പീഡിപ്പിച്ചു.കുട്ടി എതിര്‍ത്തപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ ഭയന്ന്
 
പുറത്ത് പറഞ്ഞില്ല. നിരന്തരമായ പീഡനത്തില്‍ കുട്ടിയുടെ സ്വകാര്യ ഭാഗം മുറിഞ്ഞ് അണുബാധയുണ്ടായി. ഓട്ടോക്കാരന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സ്‌കൂള്‍ അദ്ധ്യാപിക വിവരം തിരക്കിയപ്പോഴാണ് കുട്ടി പീഡനത്തിന്റെ വിവരം വെളുപ്പെടുത്തിയത്.തുടര്‍ന്ന് അദ്ധ്യാപകരാണ് പൊലീസിനെ വിവരം അറിയിച്ചത്.
 
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍ ഹാജരായി. ചെറുമകളുടെ പ്രായമുള്ള കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലായെന്ന് കോടതി വിധി ന്യായത്തില്‍ പറയുന്നു. ഇരയായ കുട്ടിയും കുടുംബവും അനുഭവിച്ച ദുരിതം കോടതിക്ക് കാണാതിരിക്കാനാകില്ലെന്നും കോടതി പ്രതിപാദിച്ചിട്ടുണ്ട്. ഫോര്‍ട്ട് സി ഐയായിരുന്ന എസ്. വൈ .സുരേഷാണ് കേസ് അന്വേഷിച്ചത്.
 
പ്രോസിക്യൂഷന്‍ 16 സാക്ഷികളെ വിസ്തരിച്ചു.27 രേഖകള്‍ ഹാജരാക്കി. പിഴ തുക കുട്ടിക്ക് നല്‍കണമെന്നും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും വിധി ന്യായത്തില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍