ഹോട്ടലില്‍ നിന്ന് വാങ്ങിയ ഭക്ഷണപ്പൊതിയില്‍ പാമ്പിന്റെ തോല്‍; നെടുമങ്ങാട്ടെ ഹോട്ടല്‍ അടപ്പിച്ചു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 5 മെയ് 2022 (20:01 IST)
ഹോട്ടലില്‍ നിന്ന് വാങ്ങിയ ഭക്ഷണപ്പൊതിയില്‍ പാമ്പിന്റെ തേല്‍. തിരുവനന്തപുരത്തെ നെടുമങ്ങാട്ടെ ഹോട്ടലില്‍ നിന്നുവാങ്ങിയ ഭക്ഷണത്തിന്റെ പൊതിയിലാണ് പാമ്പിന്റെ തോല്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചന്തമുക്കില്‍ പ്രവര്‍ത്തിച്ച് വരുകയായിരുന്ന ഷാലിമാര്‍ ഹോട്ടല്‍ പൂട്ടിച്ചു. ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ ഹോട്ടലിലെത്തി പരിശോധന നടത്തി. ഹോട്ടല്‍ വൃത്തിയാക്കിയ ശേഷം അനുമതിയോടെ മാത്രമേ തുറക്കാവു എന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍