തിരുവനന്തപുരത്ത് ഒന്നരകിലോ സ്വര്‍ണ്ണം പിടിച്ചു
തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ കര്‍ണ്ണാടക സ്വദേശിയില്‍ നിന്ന് ഒന്നര കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തു. മാലിദ്വീപില്‍ നിന്നെത്തിയ എയര്‍ ഇന്ത്യാ വിമാനത്തില്‍ വന്ന സയിദ് അബ്ബാസ് എന്നയാളില്‍ നിന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥരാണു സ്വര്‍ണ്ണം പിടിച്ചത്.
മാലിദ്വീപില്‍ നിന്ന് ചെന്നയിലേക്കുള്ള വിമാനത്തില്‍ ഇയാള്‍ ചെന്നൈയിലേക്ക് പോവുകയായിരുന്നു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടിച്ചത്. കാല്‍ മുട്ടില്‍ പരിക്കേറ്റു എന്ന വ്യാജേന ധരിച്ചിരുന്ന നീ ക്യാപ്പിനുള്ളിലെ കമ്പികള്‍ മാറ്റി പകരം സ്വര്‍ണ്ണ ദണ്ഡുകളായിരുന്നു വച്ചിരുന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.