തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസ് അങ്കമാലിക്ക് സമീപം പാളംതെറ്റിയതോടെ താറുമാറായ ഗട്രെയിന്‍ ഗതാഗതം ഭാഗിമായി പുനഃസ്ഥാപിച്ചു. തിരുവനന്തപുരം ഭാഗത്തേക്കുള്ള ഒന്നാം ട്രാക്കിലൂടെയുള്ള ഗതാഗതം ഇന്നു പുലര്‍ച്ചയോടെയാണു പുനഃസ്ഥാപിച്ചത്. പാളം തെറ്റിയ ബോഗികള്‍ മാറ്റാനുള്ള താമസമാണു ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള പ്രധാന തടസ്സം. തിരുവനന്തപുരത്തു നിന്നുള്ള ഏറനാട്, പരശുറാം, ജനശതാബ്ദി എക്‌സ്പ്രസുകള്‍ നിശ്ചിത സമയത്തു തന്നെ പുറപ്പെടും. കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി എറണാകുളത്തു നിന്നു തിരുവനന്തപുരത്തേക്കു യാത്ര തിരിക്കും. തൃശൂര്‍ ഭാഗത്തേക്കുള്ള പാതയില്‍ ഇന്നു വൈകിട്ടോടെ ഗതാഗതം ആരംഭിക്കാന്‍ സാധിക്കുമെന്നാണു പ്രതീക്ഷ.