അമ്മയും കുഞ്ഞും ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു

തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2015 (19:50 IST)
യുവതിയായ മാതാവും കുഞ്ഞും ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു. അയത്തില്‍ വാളത്തുംഗല്‍ തുണ്ടില്‍ തെക്കതില്‍ അന്സാരിയുടെ ഭാര്യ ഷൈമ എന്ന 25 കാരിയും മകന്‍ അല്‍ അമീന്‍ എന്ന 5 വയസുകാരനുമാണു മരിച്ചത്.
 
കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെ കൂട്ടിക്കടയിലായിരുന്നു സംഭവം. സ്കൂളില്‍ നിന്ന് കുട്ടിയെ വിളിച്ചു വീട്ടില്‍ വന്നശേഷമായിരുന്നു ഇരുവരും ട്രെയിനിനു മുന്നില്‍ ചാടിയത്.
 
കൊച്ചുവേളിയില്‍ നിന്ന് ബിക്കാനീറിലേക്ക് പോയ എക്സ്പ്രസ് ട്രെയിനിനു മുന്നിലാണ് ഇവര്‍ ചാടിയത്. ഇരവിപുരം പൊലീസ് കേസെടുത്തു.

വെബ്ദുനിയ വായിക്കുക