യു ഡി എഫിനു വേണ്ടിയല്ല സെൻകുമാര്‍ ഇപ്പോൾ കളിക്കുന്നത്, മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങളാണ് അദ്ദേഹത്തിനുള്ളത്: രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

ചൊവ്വ, 28 ഫെബ്രുവരി 2017 (11:08 IST)
മുൻ പോലീസ് മേധാവി ടി പി സെൻകുമാറിനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപക്ഷ സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി സെൻകുമാർ രാഷ്ട്രീയം കളിക്കുകയാണ്. തെറ്റായ കാര്യങ്ങളാണ് അദ്ദേഹം പ്രചരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
 
അദ്ദേഹത്തിന്റെ പദവിക്ക് ചേർന്ന കാര്യങ്ങളല്ല ഇപ്പോള്‍ അദ്ദേഹം ചെയ്യുന്നത്. യു.ഡി.എഫ് പാളയം വിട്ട് പുതിയ ഇടം തേടിയിരിക്കുകയാണ് സെന്‍‌കുമാര്‍. പഴയ ഡി ജി പിയുടെ ഇപ്പോഴത്തെ കളി യു.ഡി.എഫിനു വേണ്ടിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റ് പല രാഷ്ട്രീയ ലക്ഷ്യങ്ങളുമാണ് ഇപ്പോള്‍ അദ്ദേഹത്തിനുള്ളതെന്നും  പിണറായി കൂട്ടിച്ചേര്‍ത്തു. 
 

വെബ്ദുനിയ വായിക്കുക