ടിപി വധക്കേസിലെ പ്രതികള്‍ സഹതടവുകാരനെ മര്‍ദ്ദിച്ചു
ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ സഹതടവുകാരനെ മര്‍ദ്ദിച്ചു. കൊടി സുനി, ഷാഫി, അനൂപ് എന്നിവര്‍ ചേര്‍ന്നാണ് തടവുകാരന്‍ സാദിഖിനെ മര്‍ദ്ദിച്ചത്.
സാദിഖിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മയക്കുമരുന്നു കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയാണ് മട്ടാഞ്ചേരി സ്വദേശിയായ സാദിഖ്. തടവുകാര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് മര്‍ദ്ദിനത്തിനു കാരണമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.