സംസ്ഥാനത്ത് സാധാരണ കിട്ടേണ്ട മഴയില്‍ നിന്നും കുറവ് മഴ ലഭിച്ചത് കാസര്‍ഗോഡ്, തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിലാണ്. 12% കുറവ് മഴയാണ് കാസർഗോഡ് ലഭിച്ചത്. തിരുവനന്തപുരത്തും തൃശൂരും 5% മഴയുടെ കുറവാണുണ്ടായത്.
ഈ സീസണില്‍ 1,507.4 മില്ലിമീറ്റര്‍ മഴ സംസ്ഥാനത്തിന് ലഭിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇടുക്കിയില്‍ 49% അധിക മഴയും കോട്ടയത്ത് 43% അധികമഴയുമാണ് ലഭിച്ചത്. തൊട്ടുപിന്നാലെ 41% പാലക്കാടും 39% എറാണാകുളവും അധിക മഴ ലഭ്യമായി. അധിക മഴ ലഭ്യമായതോടെയും അണക്കെട്ടുകളെല്ലാം നിറഞ്ഞൊഴുകിയതോടെയും വൈദ്യുതി വകുപ്പ് വൈദ്യുതി ഉൽപ്പാദനം വർദ്ധിപ്പിക്കുകയും ചെയ്‌തു.