കൊച്ചി മേയറെ ചേംബറില്‍ തടഞ്ഞുവച്ചു പ്രതിപക്ഷ പ്രതിഷേധം
ഫോര്‍ട്ടുകൊച്ചി ബോട്ടപകടത്തെക്കുറിച്ചു ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു മേയര്‍ ടോണി ചമ്മണിയെ പ്രതിപക്ഷ അംഗങ്ങള്‍ ചേംബറില്‍ തടഞ്ഞുവച്ചു. എട്ട് മണിക്കൂറായി മേയറെ തടഞ്ഞുവച്ചിരിക്കുന്ന പ്രതിപക്ഷം പ്രതിഷേധം തുടരുകയാണ്.
രാവിലെ നഗരസഭ കൌണ്‍സില്‍ യോഗം തുടങ്ങിയപ്പോള്‍ത്തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. തുടര്‍ന്ന് മേയര്‍ ഇരിപ്പിടത്തില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിച്ചപ്പോള്‍ പ്രതിപക്ഷം തടയുകയായിരുന്നു. ഇതേത്തുടര്‍ന്ന് മേയര്‍ ചേംബറില്‍ തന്നെയിരുന്നു. കോർപ്പറേഷൻ ഓഫീസിന്റെ എല്ലാ വാതിലുകളും എൽഡിഎഫ് ഉപരോധത്തിലാണ്.
നഗരസഭാ കവാടത്തിനു മുന്നില്‍ അഞ്ചു ദിവസമായി നിരാഹാരസമരം നടത്തുന്ന പ്രതിപക്ഷനേതാവ് കെ.ജെ. ജേക്കബിനെയും സിപിഐ കൗണ്‍സിലര്‍ സി.എ. ഷക്കീറിനെയും ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.