ശബരിമല മേല്‍ശാന്തിയായി ടി എന്‍ ഉണ്ണിക്കൃഷ്‌ണന്‍ തെരഞ്ഞെടുക്കപ്പെട്ടു

തിങ്കള്‍, 17 ഒക്‌ടോബര്‍ 2016 (08:39 IST)
ശബരിമല മേല്‍ശാന്തിയായി ടി എന്‍ ഉണ്ണിക്കൃഷ്‌ണന്‍ നമ്പൂതിരി തെരഞ്ഞെടുക്കപ്പെട്ടു. സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലാണ് ഉണ്ണിക്കൃഷ്‌ണന്‍ നമ്പൂതിരി മേല്‍ശാന്തിയായത്. 15 പേരില്‍ നിന്നാണ് ഇദ്ദേഹത്തിന്റെ പേര് നറുക്കെടുപ്പില്‍ തെരഞ്ഞെടുത്തത്.
 
പാലക്കാട് ചെറുപ്ലശേരി തെക്കുപുറത്ത് മഠം അംഗമാണ്. വൃശ്ചികം ഒന്നിന് സന്നിധാനത്തെത്തി ചുമതലയേല്‍ക്കും. വരുന്ന ഒരു വർഷം പുറപ്പെടാശാന്തിയായി സന്നിധാനത്ത് കഴിയും.
 
നേരത്തെ, മാളികപ്പുറം മേല്‍ശാന്തിമാരുടെ പട്ടികയിലും ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഉള്‍പ്പെട്ടിരുന്നു. നറുക്കെടുപ്പില്‍ ദേവസ്വം ബോര്‍ഡ് ഭാരവാഹികളും ഉദ്യോഗസ്ഥരും ഹൈക്കോടതി നിരീക്ഷകനും പങ്കെടുത്തു.

വെബ്ദുനിയ വായിക്കുക