ഉപചാരം ചൊല്ലി ദേവിമാര്‍ പിരിഞ്ഞു; തൃശൂര്‍ പൂരത്തിന് ഭക്തി നിര്‍ഭരമായ സമാപനം

ശനി, 10 മെയ് 2014 (15:43 IST)
ഇനി അടുത്ത വര്‍ഷം പൂരത്തിന് കാണാം. ഉപചാരം ചൊല്ലി ഭഗവതിമാര്‍ പിരിഞ്ഞതോടെ മനസില്ലാ മനസോടെ പൂരപ്രേമികളും പൂരനഗരിയൊഴിഞ്ഞു തുടങ്ങി. തിരുവമ്പാടി,​ പാറമേക്കാവ് ഭഗവതിമാര്‍ പിരിഞ്ഞതോടെ ഒരു തൃശൂര്‍ പൂരത്തിന് കൂടിയാണ് സമാപനമായത്.

ഇനി കാത്തിരിപ്പിന്റെ ഒരു വര്‍ഷക്കാലം. അടുത്ത പൂരത്തിനായി. ഇന്ന് പകല്‍പൂരത്തിനു ശേഷം ഉച്ചയ്ക്ക് 2.30ഓടെയാണ് വടക്കുംനാഥനു മുന്നില്‍ ദേവിമാര്‍ ഉപചാരം ചൊല്ലിപ്പിരിഞ്ഞത്. അതിനുശേഷം പകല്‍ വെടിക്കെട്ട് നടന്നു.

എഴുന്നള്ളിപ്പിനു ശേഷം തിരികെ കൊണ്ടു പോകുന്നതിനിടെ തിരുവമ്പാടി വിഭാഗത്തിന്റെ രാമഭദ്രന്‍ എന്ന ആന അനുസരണക്കേട് കാട്ടിയത് നേരിയ പരിഭ്രാന്തിക്കിടയാക്കി. മേളം നടക്കുന്നതിനിടെ നിരയില്‍ നിന്നും മുന്നോട്ട്‌ നീങ്ങുകയായിരുന്നു. എന്നാല്‍ പാപ്പാന്മാര്‍ ഉടന്‍ തന്നെ ആനയെ വരുതിയിലാക്കി.

വെബ്ദുനിയ വായിക്കുക