പുനഃസംഘടനയെകുറിച്ച് പ്രതികരിക്കാനില്ല: മുഖ്യമന്ത്രി
മന്ത്രിസഭാ പുനഃസംഘടനയെകുറിച്ച് പ്രതികരിക്കാനില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. പാര്‍ട്ടി പരിഗണിക്കാനിരിക്കുന്ന കാര്യങ്ങളെകുറിച്ച് ഇനി പരസ്യമായി ഒന്നും പറയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ തൃശൂര്‍, ചാലക്കുടി മണ്ഡലങ്ങളിലെ തോല്‍വിയുടെ കാരണങ്ങള്‍ പാര്‍ട്ടി പരിശോധിക്കുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.