അഴിമതിയെന്ന് വെറുതെ പറഞ്ഞുകൊണ്ടിരുന്നാല്‍ പോരാ... എന്ത് അഴിമതി?, എപ്പോള്‍ നടന്ന അഴിമതി? എന്നൊക്കെ വിശദീകരിക്കണം, അപ്രായോഗികമായ ആശയങ്ങളുടെ തടവുകാരനാണ് ധനമന്ത്രിയെന്ന് ചെന്നിത്തല
സംസ്ഥാനത്തെ ധനസ്ഥിതി സംബന്ധിച്ച് ധവളപത്രം ഇറക്കാന്‍ ധനവകുപ്പിന് സര്‍ക്കാര്‍ അനുമതി നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്. ധന പ്രതിസന്ധിയെന്ന അടിസ്ഥാന രഹിതമായ ആരോപണമുയര്‍ത്തി യു ഡി എഫ് സര്‍ക്കാര്‍ തുടങ്ങി വച്ച എല്ല നല്ലകാര്യങ്ങളും തകര്‍ത്തെറിയാനാണ് ഇടതു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഫേശ്ബുക്ക് പോസ്റ്റിൽ പറയുന്നു.