മന്ത്രിസ്ഥാനത്തിനുവേണ്ടി എന്‍സിപിയുടെ തിരക്കിട്ടശ്രമം; തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് ശരത് പവാർ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്
ബുധന്‍, 29 മാര്‍ച്ച് 2017 (16:55 IST)
എകെ ശശീന്ദ്രന്റൈ രാജിക്ക് പിന്നാലെ മന്ത്രിസ്ഥാനം പാര്‍ട്ടിക്ക് നഷ്ടപ്പെടാതിരിക്കാന്‍ എന്‍സിപിയുടെ തിരക്കിട്ട ശ്രമം. ശശീന്ദ്രനു പകരം തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് എൻസിപി ദേശീയ നേതൃത്വത്തിന്റെ ആവശ്യം.
കുട്ടനാട്ടിൽ നിന്നുള്ള നിയമസഭാംഗമായ തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് എൻസിപി അധ്യക്ഷൻ ശരത് പവാർ സിപിഎം ജനറൽ സെക്രട്ടറി യെച്ചൂരിയോട് ആവശ്യപ്പെട്ടു. മന്ത്രിസ്ഥാനം സംബന്ധിച്ച തീരുമാനം എത്രയുംവേഗം വേണമെന്നാണ് ആവശ്യം.
അനാവശ്യമായി മന്ത്രിസ്ഥാനം താമസിപ്പിക്കരുതെന്ന് എൻസിപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടു. തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതിനോട് സിപിഎം കേന്ദ്ര നേതൃത്വത്തിന് എതിർപ്പുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തേയുണ്ടായിരുന്നു.
എന്നാല്‍ ദേശീയ നേതൃത്വത്തിന്റെ നിലപാട് ഇനിയും അറിവായിട്ടില്ല.
അതേസമയം, വിഷയത്തില്‍ ഉടന്‍ തന്നെ തീരുമാനമെടുക്കണമെന്ന ആവശ്യവുമായി എൻസിപി സംസ്ഥാന ഘടകം മുഖ്യമന്ത്രി പിണറായി വിജയനെ കാണും.