സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഒട്ടാകെ ചെലവായ തുക 175 കോടി രൂപ വരുമെന്ന് കണക്കാക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനു മാത്രം 85 കോടി രൂപയാണു ചെലവായത്. ആദ്യം ബജറ്റ് അനുസരിച്ച് 70 കോടി രൂപയായിരുന്നു എങ്കിലും ഇത് തികയാതെ വന്നപ്പോള്‍ സര്‍ക്കാര്‍ വീണ്ടും 15 കോടി രൂപ അധികമായി നല്‍കുകയായിരുന്നു.