സുപ്രീംകോടതി വിധിപ്രകാരം സംസ്ഥാനത്ത് 1825 മദ്യശാലകള്‍ പൂട്ടേണ്ടി വരും. 557 ബിയര്‍ വൈന്‍ പാര്‍ലറുകള്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 159 മദ്യവില്‍പ്പന കേന്ദ്രങ്ങള്‍, 1080 കള്ളുഷാപ്പുകള്‍, 18 ക്ലബ്ബുകള്‍, പഞ്ചനക്ഷത്ര ഹോട്ടലുകളിലുള്ള 11 ബാറുകള്‍ എന്നിങ്ങനെയാണ് പൂട്ടുകയയോ മാറ്റിസ്ഥാപിക്കുകയോ ചെയ്യണം.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ കണ്‍സ്യൂമര്‍ഫെഡിന് 23 ഷോപ്പുകള്‍ മാത്രമേ പ്രവര്‍ത്തകാന്‍ അനുമതി ലഭിക്കുകയുള്ളൂ. വിധി കണ്‍സ്യൂമര്‍ഫെഡിനെ സാരമായി ബാധിക്കില്ലെന്ന് എം.ഡി. എം. രാമനുണ്ണി വ്യക്തമാക്കി. വിധി ബാധകമല്ലാത്ത 10 ഷോപ്പുകള്‍ പുതിയ മാനദണ്ഡപ്രകാരം മാറ്റിയ 13 ഷോപ്പുകളും പ്രവര്‍ത്തിപ്പിക്കന്‍ സാധിക്കും. മാറ്റേണ്ടിയിരുന്ന 29 ഷോപ്പുകളില്‍ 27 എണ്ണത്തിന് പുതിയ സ്ഥലത്തേയ്ക്ക് ലൈസന്‍സ് ലഭിച്ചു. അതില്‍ 16 എണ്ണം മാറ്റി. എഴെണ്ണം മാറ്റുന്നതിന് നടപടികള്‍ തുടരുകയാണ്. പ്രതിഷേധം കാരണം ആറു സ്ഥലങ്ങളില്‍ ഇതുവരെ ഷോപ്പ് തുടങ്ങാനായിട്ടില്ല. കോടതി വിധി ബാധകമായ മദ്യവില്‍പ്പനശാലകള്‍ എത്രയും പെട്ടന്ന് പൂട്ടാന്‍ എക്‌സൈസിന് നിര്‍ദേശം നല്‍കിയതായി വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ജി സുധാകരന്‍ പറഞ്ഞു.