വോട്ടു ചെയ്തത് ആര്‍ക്കാണെന്ന് ഉറപ്പിക്കാനുള്ള സംവിധാനം ഇത്തവണ മുതല്‍ നടപ്പില്‍ വരും

ശനി, 5 മാര്‍ച്ച് 2016 (11:01 IST)
ഉദ്ദേശിച്ച സ്ഥാനാര്‍ത്ഥിക്കു തന്നെയാണോ താന്‍ വോട്ടു ചെയ്തതെന്ന് ഉറപ്പിക്കാനുള്ള സംവിധാനവും ഇത്തവണ മുതല്‍ വോട്ടര്‍മാര്‍ക്ക് ലഭിക്കും. വി വി പി എ ടി അഥവാ വോട്ടര്‍ വെരിഫൈയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ എന്ന സംവിധാനം സംസ്ഥാനത്തെ പത്ത്ജില്ലകളിലെ 12 മണ്ഡലങ്ങളിലാണ് പരീക്ഷിക്കുന്നത്.

ഈ 12 മണ്ഡലങ്ങളിലെ ആകെയുള്ള 1650 പോളിംഗ് സ്റ്റേഷനുകളിലേക്ക് 2065 വി വി പാറ്റ് യൂണിറ്റുകള്‍ എത്തിക്കാനാണു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം.

തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവ്, നേമം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃക്കാക്കര, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് നോര്‍ത്ത്, കണ്ണൂര്‍ (നഗരം) എന്നിവിടങ്ങളിലാണ് ഈ സംവിധാനം പരീക്ഷിക്കുന്നത്.

മാര്‍ച്ച് 9 നു തന്നെ ഈ യന്ത്രത്തില്‍ ആദ്യ പരിശീലനം നടക്കും. വോട്ടിംഗ് യന്ത്രം സംബന്ധിച്ച പരാതികള്‍ ഉണ്ടായാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാന പ്രകാരം ബാലറ്റ് പെട്ടിയില്‍ നിന്ന് സ്ലിപ്പുകള്‍ പുറത്തെടുത്ത് എണ്ണി വിജയം സ്ഥിരീകരിക്കാവുന്നതാണ്.

വെബ്ദുനിയ വായിക്കുക