നികുതി പിരിവിന് പുതിയ മാർഗ്ഗങ്ങൾ; സംസ്ഥാന ബജറ്റ് ജൂലൈ എട്ടിന്

ഞായര്‍, 3 ജൂലൈ 2016 (10:11 IST)
സംസ്ഥാനത്തെ ധനസ്ഥിതി വർധിപ്പിക്കുന്നതിന് ഗുണകരമാകുന്ന രീതിയിലാകും ജൂലൈ എട്ടിന് അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റെന്ന് സൂചന. നികുതി പിരിവിനായുള്ള പുതിയ മാർഗങ്ങൾ നിർദേശികുമെന്നും സൂചനകൾ ലഭിക്കുന്നു.
 
ബില്ല് ലഭിക്കുന്ന ഉപഭോക്താക്കള്‍ക്ക് പ്രത്യേക സമ്മാനപദ്ധതി ഏര്‍പ്പാടാക്കി നികുതി വെട്ടിപ്പ് തടയാനും ധനമന്ത്രി ലക്ഷ്യമിടുന്നു. ഇതിനായി ബില്ലിംഗ് സമ്പ്രദായം കര്‍ശനമാക്കുകയാണ് ചെയ്യുകയെന്നും ധനമന്ത്രി പറഞ്ഞു. ഇതിനായി നിയമനിര്‍മ്മാണം നടത്തുമെന്നും ഡോ തോമസ് ഐസക് പറഞ്ഞു.
 
ബില്ലിംഗ് സമ്പ്രദായം കൊണ്ടുവരികയും നികുതി പിരിവ് കൊണ്ടുവരാൻ ഇതാണ് മികച്ച മാർഗ്ഗമെന്നും ധനമന്ത്രി വ്യക്തമാക്കി. ഉപഭോക്താക്കള്‍ നല്‍കിയ ബില്ലും സ്ഥാപനം നല്‍കി ബില്ലുകളും ഒത്തു നോക്കി നികുതി വെട്ടിപ്പ് തടയാനാണ് ശ്രമം. ഇത് ഏര്‍പ്പെടുത്താന്‍ നിയമനിര്‍മ്മാണം ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക